മുള്ളുമല ആദിവാസിക്കോളനിയിൽ ഭക്ഷ്യക്കിറ്റുകളും പച്ചക്കറി കിറ്റുകളുമായി യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ

Jaihind News Bureau
Thursday, April 16, 2020

ലോക് ഡൗൺ വേളയിൽ യൂത്ത് കോൺഗ്രസ്സും കെ.എസ്.യുവും കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ആദിവാസികൾക്കും നിർധനർക്കും സഹായ വിതരണം തുടരുകയാണ്.
യൂത്ത് കോൺഗ്രസ് പത്തനാപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളുമല ആദിവാസിക്കോളനിയിൽ ഭക്ഷ്യക്കിറ്റുകളും പച്ചക്കറി കിറ്റുകളുമായി പ്രവർത്തകരെത്തി. വന വിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ആദിവാസി കുടുംബങ്ങൾക്ക് വിതരണത്തിനായുള്ള കിറ്റുകൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രവർത്തകർ എല്പിച്ചു. കൊറോണയെത്തുടർന്ന് യൂത്ത് കെയർ എന്ന പേരിൽ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിരോധന കാലത്ത് തുടർന്നു വരുന്ന സഹായ വിതരണം നേതാക്കളായ ഷക്കീം, റ്റിജു, അനീഷ് ഖാൻ, ബോബൻ പത്തനാപുരം എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നടക്കുകയാണ്.