കൊച്ചി/കളമശ്ശേരി: റിപ്പോര്‍ട്ടര്‍ ചാനലില്‍ ഉണ്ടായ ദുരനുഭവം വിശദീകരിച്ചു യുവ വനിതാ മാധ്യമപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ചാനലിന്റെ ആസ്ഥാനത്തേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധ മാര്‍ച്ച്.
യൂത്ത് കോണ്‍ഗ്രസ് കളമശ്ശേരി മണ്ഡലം പ്രസിഡന്റ് മിഥിലാജ് പേരെപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി മെംബര്‍ വി കെ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഷ്‌ക്കാര്‍ പനയപ്പിള്ളില്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മധു പുറക്കാട്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ തലകോട്ടില്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി റസീഫ് അടമ്പയില്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ അജ്മല്‍ കാരക്കാടന്‍ ,അസ്ലം പിച്ച്, ജൈസല്‍ ജബ്ബാര്‍, അന്‍സല്‍ കെ മുഹമ്മദാലി, റിദിന്‍ ഗോപി, മാനൂപ് അലി, സിറാജ് ചേനക്കാര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.