തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം കടുംവെട്ട് : താല്‍ക്കാലിക നിയമനങ്ങളുടെ അഭിമുഖം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

Jaihind Webdesk
Friday, April 16, 2021

ആലപ്പുഴ :  യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹർബർ എഞ്ചിനിയറിംഗ് ഓഫീസ് ഉപരോധിച്ചു . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പില്‍ മൂന്ന് താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനായി നിശ്ചയിച്ച അഭിമുഖം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് . ഭരണം നഷ്ടപ്പെടുമെന്നുറപ്പായപ്പോള്‍ സിപിഎം നേതാക്കള്‍ നടത്തുന്ന കടുംവെട്ടാണ് ഇത്തരം നിയമവിരുദ്ധമായ പിന്‍വാതില്‍ നിയമനങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി. ജീന്‍ ജോസഫ് പറഞ്ഞു.
ഇന്ന് നടത്താന്‍ നിശ്ചയിച്ച നിയമനങ്ങള്‍ക്ക് ഭരണക്ഷിയിലെ ചിലനേതാക്കള്‍ പണം കെെപ്പറ്റിയതായി ടി ജീന്‍ ജോസഫ് ആരോപിച്ചു. എക്സികൃൂട്ടീവ് എഞ്ചിനീയര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് അഭിമുഖം പെരുമാറ്റച്ചട്ടം അവസാനിച്ചതിനു ശേഷം മാത്രമെ നടത്തു എന്ന് തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആല്‍ബിന്‍ അലക്സ്, കെ.നൂറൂദ്ദീന്‍ കോയ, ആര്‍.അംജിത്ത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി