ശാസ്താംകോട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു; മൂന്ന് പേർ കസ്റ്റഡിയില്‍

Jaihind Webdesk
Monday, May 2, 2022

 

കൊല്ലം: ശാസ്താംകോട്ട മൈനാപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറി അഫ്സൽ ജമാലിനാണ് കുത്തേറ്റത്. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ അഫ്സൽ ജമാലിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഫ്സലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനസ് ഖാന് നേരേയും ആക്രമണമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട്  മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.