കോട്ടയം രാമപുരത്ത് എംഡിഎംഎ യുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കാഞ്ഞിരപള്ളി സ്വദേശികളായ അലക്‌സ്, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. രാമപുരം താമരക്കാട് ഭാഗത്ത് രണ്ട് യുവാക്കള്‍ ലഹരി വില്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാമപുരം എസ്എച്ച്ഒ അഭിലാഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സുമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലായത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടി. ദേഹ പരിശോധന നടത്തിയപ്പോള്‍ വില്‍പ്പനയ്ക്കായി കവറില്‍ ആക്കി സൂക്ഷിച്ച നിരോധിത ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.