ഫോർട്ട് കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

Jaihind Webdesk
Sunday, June 23, 2024

 

എറണാകുളം: ഫോർട്ട് കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫോർട്ടുകൊച്ചി കൽവത്തി സ്വദേശിയായ പതിയശ്ശേരി വീട്ടിൽ നവാബ് മകൻ 33 വയസുള്ള ഷുഹൈബ് എന്നയാളാണ് പോലീസിന്‍റെ പിടിയിലായത്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സുദർശൻ ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായുള്ള എന്‍ഡിപിഎസ് കോമ്പിങ്ങ് ഡ്യൂട്ടിക്കിടെ മട്ടാഞ്ചേരി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ മനോജ് കെ. ആറിന്‍റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് കുമാർ, സബ്ഇൻസ്പെക്ടർ അബ്ദുൾ ഹക്കിം, സീനിയർ സിവിൽ പോലീസ് ഓഫീസറായ അഗസ്റ്റിൻ, സിവിൽ പോലീസ് ഓഫീസർമാരായ സജി, ആസാദ്, വിജി എന്നിവർ ചേർന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോർട്ടുകൊച്ചി ജൂബിലി ഓടത്തയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരിരുന്ന 06.01 gm എംഡിഎംഎ  കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു . കൊച്ചിയിലെ യുവാക്കളെ കേന്ദ്രീകരിച്ചു വില്‍പന നടത്തുവാൻ എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്.