മട്ടന്നൂരില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Jaihind Webdesk
Friday, July 8, 2022

 

കണ്ണൂർ: മട്ടന്നൂരിൽ പോലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയംപൊയിൽ സ്വദേശി ഫഹദ് ഫഹാജസ് ആണ് മാരക മയക്കുമരുന്നുമായി പോലീസിന്‍റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് ജംഗ്ഷനില്‍ വെച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ മൂന്ന് പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇതിനിടെ ലഹരിമരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആർ‍ ഇളങ്കോ പറഞ്ഞു.