കോട്ടയത്ത് 18 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Jaihind Webdesk
Sunday, July 7, 2024

 

കോട്ടയം: കോട്ടയം മണർകാട് 18 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം മുട്ടമ്പലം കീഴുക്കുന്ന് സ്വദേശിയായ അബ്സലോം ആന്‍റണിയാണ് പാമ്പാടി എക്സൈസ് റേഞ്ച് സംഘത്തിന്‍റെ പിടിയിലായത്. ഇയാള്‍ മണർകാട് മാലം ചേന്നംകുന്ന് കവല ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ദിവസങ്ങളായി പാമ്പാടി റേഞ്ച് ഉദ്യോഗസ്ഥർ മഫ്തിയിൽ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് കഞ്ചാവുമായി പിടിയിലാകുന്നത്. ഇയാളുടെ സഹോദരൻ പാമ്പാടി റേഞ്ചിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.