കെ. ശങ്കരനാരായണന്‍ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിത്വമെന്ന് എം.എ. യൂസഫലി

JAIHIND TV DUBAI BUREAU
Monday, April 25, 2022

ദുബായ് : കെ ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ അനുശോചിച്ചു. പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച, അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു ശങ്കരനാരായണന്‍ എന്ന് , യൂസഫലി പറഞ്ഞു. അദേഹവുമായി വളരെ അടുത്ത സ്‌നേഹവും സാഹോദര്യവും വെച്ച് പുലര്‍ത്തിയിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെ , ഒറ്റപ്പാലത്തു വെച്ച് അദ്ദേഹത്തില്‍ നിന്നും കെ.പി.എസ്. മേനോന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത് എന്റെ സ്മൃതി മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് യൂസഫലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍, മന്ത്രി, രാഷ്ട്രീയ നേതാവ് എന്നി നിലകളില്‍ കേരളത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കെ .ശങ്കരനാരായണന്‍റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം, അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.