വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തിയ സംഭവം; യുവാവ് പിടിയിൽ

 

തൃത്താല: പാലക്കാട് തൃത്താലയിൽ എസ്ഐയെ ഇടിച്ച് വാഹനം നിർത്താതെ പോയ യുവാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന ഞാങ്ങാട്ടിരി സ്വദേശി അലനെയാണ് പോലീസ് പിടികൂടിയത്. പട്ടാമ്പിയിൽ നിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി ഓടിച്ചിരുന്ന വാഹനവും, വാഹന ഉടമയായ പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ ഒരു വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽ പെട്ടു. വാഹനത്തിൽ നാലുപേരുമുണ്ടായിരുന്നു. പരിശോധനക്കായി പോലീസ് മുന്നോട്ട് വന്നതിന് പിന്നാലെ വാഹനം പിന്നോട്ട് എടുക്കുകയായിരുന്നു. അപകട സമയത്ത് അലനായിരുന്നു വാഹനം ഓടിച്ചിരുന്നത്. തൃത്താല എസ്‌ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്.

Comments (0)
Add Comment