നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

Jaihind Webdesk
Wednesday, March 6, 2024

 

മലപ്പുറം: കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്ക്. മലപ്പുറം നിലമ്പൂർ ഉൾവനത്തിൽ തേന്‍ ശേഖരിക്കുന്നതിനിടെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ചാലിയാർ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്. കടിയേറ്റ അഖില്‍ മരത്തിൽ കയറിതോടെയാണ് കരടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 7 സുഹൃത്തുക്കൾക്കൊപ്പമാണ് അഖില്‍ തേൻ ശേഖരിക്കാനായി വനത്തില്‍ പോയത്.

*പ്രതീകാത്മക ചിത്രം