തിരുവനന്തപുരത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികള്‍ ലഹരിക്ക് അടിമകള്‍

Jaihind Webdesk
Saturday, April 9, 2022

 

തിരുവനന്തപുരം : തലസ്ഥാനനഗരത്തില്‍ യുവാവിന് ക്രൂരമർദ്ദനം. തിരുവനന്തപുരം മടവൂർ സ്വദേശി രാഹുലിനാണ് മർദ്ദനമേറ്റത്. ഓട്ടോയിൽ വളർത്തുനായയെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവർ പിടിയിലായി. പ്രതികൾ ലഹരിക്കടിമകളെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.

സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ പതിവാകുമ്പോഴും ഇത് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ബൈക്കില്‍ പിന്തുടർന്നെത്തിയ സംഘം തിരുവനന്തപുരം വെള്ളനാട് ഡിപ്പോയിലെ കെഎസ്ആർടി ജീവനക്കാരെ മർദ്ദിച്ചിരുന്നു. ഇവർക്ക് കഞ്ചാവ് മാഫിയ ബന്ധമുണ്ടെന്നാണ് നിഗമനം. ഓരോ ദിവസവും കഞ്ചാവും ലഹരിയുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ സംസ്ഥാനത്ത് വർധിക്കുകയാണ്.