യുവാവിന് പോലീസിന്‍റെ ക്രൂര മർദ്ദനം; ലാത്തി കൊണ്ട് വളഞ്ഞിട്ട് തല്ലി | VIDEO

Tuesday, March 15, 2022

 

കൊല്ലം : താഴത്ത് കുളക്കടയിൽ യുവാവിന് പോലീസിന്‍റെ ക്രൂര മർദനം. താഴത്ത് കുളക്കട സ്വദേശി സതീഷിനാണ് മർദ്ദനമേറ്റത്. ക്ഷേത്രോൽസവത്തിനിടെയാണ് യുവാവിനെ പോലീസ് വളഞ്ഞിട്ട് ലാത്തി കൊണ്ടടിച്ചത്.

കൊല്ലം പുത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ മർദ്ദിച്ചത്. ഉത്സവത്തിനിടെ നൃത്തം ചെയ്തതിനാണ് തന്നെ പോലീസ് തല്ലിച്ചതച്ചെന്ന് സതീഷ് പറഞ്ഞു. ശരീരത്തിലാകെ ലാത്തിയടിയേറ്റ് യുവാവിന് സാരമായ പരിക്കേറ്റിറ്റുണ്ട്.

വീഡിയോ കാണാം:

 

https://www.youtube.com/watch?v=9A3HnpP6Juk