തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ദാസിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും ‘തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു.
ബെയ് ലിന്‍ ദാസിന്റെ ഓഫീസില്‍ നടന്ന സംഭവമാണെന്നും സാക്ഷികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തന്റെ ഓഫീസിലെ യുവ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ താന്‍ ഇടപെട്ടതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നാണ് ബെയ്‌ലിന്‍ ദാസിന്റെ വാദം. കേസ് ഡയറി ഹാജരാക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതുകൂടി പരിശോധിച്ച ശേഷം ഇന്ന് തന്നെ വിധിയുണ്ടാകുവാനാണ് സാധ്യത. ഈ മാസം 27 വരെ റിമാന്‍ഡിലായ അഭിഭാഷകനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി.