യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; റിമാന്‍ഡില്‍

Jaihind News Bureau
Friday, May 16, 2025

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്ക്യൂഷന്‍ വാദം കോടതി ശരിവച്ചു.തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ്് വിധി പറഞ്ഞത്. ജില്ലാ സെഷന്‍സ് കോടതി ബെയ്‌ലിന്‍ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്.