താരമായി മെഹറൂഫ്.. അഭിനന്ദനമറിയിച്ച് ഇയാൻ ഹ്യും

ചെളി നിറഞ്ഞ കണ്ടത്തിൽ ഫുട്ബോൾ കളിക്കുന്ന 13 വയസുകാരൻ മെഹറൂഫിന്‍റെ വീഡിയോ വയറലായത് എല്ലാവർക്കും അറിയാം. കാസർകോട് അഡൂർ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കുളിലെ എഴാം തരം വിദ്യാർത്ഥിയാണ് ഈ ഭാവി താരം. ഇത്തരത്തിൽ കഴിവുകളുള്ള നിരവധി കുട്ടികൾ പഞ്ചായത്തിൽ ഉണ്ടെങ്കിലും ഇവരെ പ്രോൽസാഹിപിക്കാൻ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല.

പാറപ്പുറത്തും ചെളി നിറഞ്ഞ കണ്ടത്തിലും തീരെ സ്ഥല സൗകര്യം ഇല്ലാത്ത ഗ്രൗണ്ടിലുമാണ് ദേലംപാടി പഞ്ചായത്തിലെ വളർന്നു മെഹറൂഫിനെ പോലെയുള്ള നിരവധി കുട്ടികളുടെ കളിസ്ഥലം.

മെഹറുഫിന്‍റെ മെയ് വഴക്കത്തോടെയുള്ള കളി നവമാധ്യമങ്ങളിൽ വയറലായതോടെയാണ് ഇയാൻ ഹ്യൂം അടക്കമുള്ള ഫുട്ബോൾ താരങ്ങൾ മെഹറൂഫിന് അഭിനന്ദനമറിയിക്കുകയുണ്ടായി ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സിൽ എടുക്കണമെന്നും ഹ്യൂമിന്‍റെ അഭിപ്രായം.

ഇത്തരം പ്രതിഭകളിലൂടെ തങ്ങടെ വിദ്യാലയം ലോകം മുഴുവനും അറിയപെടുമ്പോഴും വളർന്ന് വരുന്ന ഇത്തരം കുട്ടികൾക്ക് കളിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നും ഹെഡ് മാസ്റ്റർ പറയുന്നു.

ദേലംപാടി പരപ്പയിലെ മെഹറൂഫ് വയറലായതോടെ ഒപ്പമുള്ള കുട്ടികളും അധ്യാപകരും ആവേശത്തിലാണ്

MehrufFootballerIan Hume
Comments (0)
Add Comment