തിരുവനന്തപുരം : ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പ്രൊഫഷണലുകള്‍ക്കും കാര്യമായ പരിഗണന നല്കി കോണ്‍ഗ്രസ് പട്ടിക. കോണ്‍ഗ്രസിന്റെ തലമുറമാറ്റത്തിന്റെ പട്ടികയെന്ന ആമുഖത്തോടെയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 25 വയസ് മുതൽ 50 വയസുവരെയുള്ള 46 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. 55 ശതമാനത്തിലേറെപ്പേർ പുതുമുഖങ്ങളാണ്. 42 ബിരുദധാരികൾ, 12 ബിരുദാനന്തര ബിരുദ ധാരികൾ ഡോക്ടറേറ്റ് നേടിയ 02 പേരും മെഡിക്കൽ ബിരുദം നേടിയ രണ്ട് പേരും പട്ടികയിൽ ഉണ്ട്.
കായംകുളത്ത് ജനവിധി തേടുന്ന അരിതാ ബാബുവും കോഴിക്കോട് നോര്‍ത്തില്‍ ജനവിധി തേടുന്ന കെ.എം.അഭിജിത്തുമാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികള്‍. ഇരുവര്‍ക്കും 27 വയസ്സാണ് പ്രായം. ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ, അരിതാ ബാബു, എം.ജി. കണ്ണൻ, വി.പി അബ്ദുല്‍ റഷീദ്, ഫിറോസ് ബാബു, എ. എം. രോഹിത്, ദീപക് ജോയ്, അനൂപ് ബി.എസ്, ഡോ.സരിന്, ശോഭ സുബിൻ എന്നിവർ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പട്ടികയില്‍ ഇടംനേടി. പുതുമയുള്ള പട്ടികയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ അതീവ ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍
പയ്യന്നൂര്‍: എം.പ്രദീപ്കുമാര്‍, കല്യാശേരി: ബ്രിജേഷ്കുമാര്‍
തളിപ്പറമ്പ്: പി.വി.അബ്ദുല്‍റഷീദ്, കണ്ണൂര്‍: സതീശന് പാച്ചേനി
തലശേരി: എം.പി.അരവിന്ദാക്ഷന്, പേരാവൂര്‍: സണ്ണി ജോസഫ്
മാനന്തവാടി: പി.കെ.ജയലക്ഷ്മി, ബത്തേരി – ഐ.സി.ബാലകൃഷ്ണന്
നാദാപുരം – കെ. പ്രവീണ്‍ കുമാര്‍, കൊയിലാണ്ടി: എന്‍. സുബ്രഹ്മണ്യന്
ബാലുശ്ശേരി – ധര്മജന് ബോള്‍ഗാട്ടി, കോഴിക്കോട് നോര്‍ത്ത് – കെ.എം.അഭിജിത്
ബേപ്പൂര്‍ – പി.എം.നിയാസ്, വണ്ടൂര്‍–എ.പി. അനില്‍കുമാര്‍, പൊന്നാനി – എ.എം.രോഹിത്
തൃത്താല – വി.ടി ബല്‍റാം, ഷൊര്‍ണൂര്‍ – ടി.എച്ച്.ഫിറോസ് ബാബു
പാലക്കാട് – ഷാഫി പറമ്പില്‍, തരൂര്‍: കെ.എ.ഷീബ, ചിറ്റൂര്‍ – സുമേഷ് അച്യുതന്
ആലത്തൂര്‍ – പാളയം പ്രദീപ്, ചേലക്കര – സി.സി. ശ്രീകുമാര്‍, കുന്നംകുളം – െക .ജയശങ്കര്‍
മണലൂര്‍ – വിജയ് ഹരി, വടക്കാഞ്ചേരി – അനില്‍ അക്കര, ഒല്ലൂര്‍ – ജോസ് വള്ളൂര്‍
നാട്ടിക – സുനില്‍ ലാലൂര്‍, പുതുക്കാട്– അനില്‍ അന്തിക്കാട്, ചാലക്കുടി: ടി.ജെ.സനീഷ്കുമാര്,
കയ്പമംഗലം – ശോഭ സുബിന്, കൊടുങ്ങല്ലൂര്‍ – എം.പി. ജാക്സന്
പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി, അങ്കമാലി – റോജി എന്‍.ജോണ്‍
ആലുവ– അന്‍വര്‍ സാദത്ത്, പറവൂര്‍– വി.ഡി.സതീശന്, കൊച്ചി – ടോണി ചമ്മിണി
തൃപ്പൂണിത്തുറ – കെ.ബാബു, എറണാകുളം – ടി.ജെ.വിനോദ്, തൃക്കാക്കര – പി.ടി തോമസ്
കുന്നത്തുനാട് – വി.പി. ശജീന്ദ്രന്‍, മൂവാറ്റുപുഴ – മാത്യു കുഴല്നാടന്, ദേവികുളം – ഡി.കുമാര്‍
പീരുമേട് – സിറിയക് തോമസ്, പീരുമേട് – സിറിയക് തോമസ്, വൈക്കം – പി.ആര്.സോന
കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കാഞ്ഞിരപ്പള്ളി – ജോസഫ് വാഴയ്ക്കന്
പൂഞ്ഞാര്‍ – ടോമി കല്ലാനി, അരൂര്‍ – ഷാനിമോള്‍ ഉസ്മാന്, ചേര്‍ത്തല – എസ്.ശരത്
ആലപ്പുഴ – കെ.എസ്.മനോജ്, അമ്പലപ്പുഴ – എം.ലിജു, കായംകുളം – അരിത ബാബു
മാവേലിക്കര – കെ.കെ.ഷാജു, ചെങ്ങന്നൂര്‍ – എം. മുരളി, റാന്നി – റിങ്കു ചെറിയാന്, അടൂര്‍ – എന്‍.ജി.കണ്ണന്
കോന്നി– റോബിന് പീറ്റര്‍, കരുനാഗപ്പള്ളി – സി.ആര്. മഹേഷ്, കൊട്ടാരക്കര – ആര്.രശ്മി
പത്തനാപുരം– ജ്യോതികുമാര്‍ ചാമക്കാല, ചടയമംഗലം– എം.എം. നസീര്‍
ചാത്തന്നൂര്‍. – എന്‍. പീതാംബരക്കുറുപ്പ്, വര്‍ക്കല – ബി.ആര്.എം.ഷഫീര്‍
ചിറയിന്‍കീഴ് – ബി.എസ്. അനൂപ്,നെടുമങ്ങാട് – പി.എസ്.പ്രശാന്ത്, വാമനപുരം. – ആനാട് ജയന്
കഴക്കൂട്ടം – എസ്.എസ്. ലാല്‍, തിരുവനന്തപുരം – വി.എസ്. ശിവകുമാര്‍,
അരുവിക്കര – കെ. എസ്. ശബരീനാഥ്, പാറശാല – അന്‍സജിത റസല്‍
കാട്ടാക്കട – മലയിന്‍കീഴ് വേണുഗോപാല്‍, കോവളം– എം. വിന്‍സെന്റ്, നെയ്യാറ്റിന്‍കര – ആര്.ശെല്‍വരാജ്