ഹനുമാൻ ദളിതനാണെന്ന പരാമർശത്തിൽ പുലിവാൽ പിടിച്ച് യോഗി ആദിത്യനാഥ്

ഹനുമാൻ ദളിതനാണെന്ന പരാമർശത്തിൽ പുലിവാൽ പിടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ് രാജസ്ഥാനിലെ വലതുപക്ഷ നേതാക്കൾ. മൂന്ന് ദിവസത്തിനുള്ളിൽ യോഗി ആദിത്യനാഥ് മാപ്പ് പറയണമെന്നാണ് ആവശ്യം.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂർ മാൽപുര മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യോഗിയുടെ വിവാദ പരാമർശം. രാമഭക്തനായ ഹനുമാൻ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ ഗോത്രത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായ ആൾവാറിന് നിങ്ങൾ വോട്ട് നൽകണമെന്നും യോഗി ആവശ്യപ്പെട്ടു.

ഹനുമാൻ ഒരു വനവാസിയായിരുന്നുയെന്നും. ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാൻ രാമന്‍റെ വരദാനവും അനുഗ്രഹവും കിട്ടിയ ആളാണ് ഹനുമാനെന്നും യോഗി പറഞ്ഞിരുന്നു. ഹനുമാൻ ദളിതനായിരുന്നുവെന്ന് യോഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ദളിതരുടെ വോട്ട് ലക്ഷ്യം വെച്ച് ഹനുമാൻ ദളിതാനാണെന്ന് പറഞ്ഞിരുന്നു. ദളിതരുടെ വോട്ട് ലക്ഷ്യമാക്കി നടത്തിയ പരാമർശമാണ് ഇപ്പോൾ യോഗി ആദിത്യനാഥിനെ നിയമക്കുരുക്കിൽ ചാടിച്ചിരിക്കുന്നത്.

Comments (0)
Add Comment