കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റ് ആകെ തുക അവലോകനം ചെയ്താൽ, ചില മേഖലകളിൽ മാത്രം ആവശ്യമായ സഹായവും പരിഷ്ക്കരണവും അടങ്ങിയിട്ടുള്ളവയാണ്. എന്നാൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ കുറവിനും കടുത്ത നികുതി വർധനവും കാരണം കേരള ജനതയ്ക്കും പ്രതിപക്ഷത്തിനും നിരാശയാണ് ബജറ്റ് സമ്മാനിച്ചത്.
2,500 കോടി രൂപയുടെ ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ബജറ്റിൽ മിതമായ ആശ്വാസം ലഭിച്ചേക്കാം എന്ന് കരുതിയാലും പന്ത്രണ്ടാമത്തെ ശമ്പള പരിഷ്കരണ കമ്മീഷനിൽ ഫലം പുറത്തായിട്ടില്ല. എന്നാൽ അഷ്വേർഡ് പെൻഷൻ പദ്ധതി എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.റോഡുകൾ, പാലങ്ങൾ, ടൂറിസം പ്രോജക്റ്റുകൾ , ഗ്രാമീണ വീടുകൾ എന്നിവയിലേക്ക് വലിയ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 4,219.41 കോടി രൂപ റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു. ലൈഫ് മിഷൻ വഴി 1 ലക്ഷം വീടുകൾ, കെ ഹോംസ് ടൂറിസം പദ്ധതി പ്രകാരം കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി തുടങ്ങിയ ഇടങ്ങളില്‍ ഒഴിഞ്ഞ വീടുകൾ വഴി കൂടുതൽ ടൂറിസം വികസിപ്പിക്കാനും നിർദ്ദേശം ലഭിച്ചു.
കൃഷി വളർച്ചയ്ക്കായി 150 കോടി, വിലക്കയറ്റം തടയുന്നതിനായി 2063 കോടി, മുതിർന്ന പൗരന്മാർ ക്കും പുതിയ സംരഭം ആരംഭിക്കാൻ പ്രത്യേക പരിഗണന, വന്യമൃഗ ആക്രമണം നേരിടാനും, തീരദേശ മേഖല വികസിപ്പിക്കാൻ 100 കോടി രൂപ തുടങ്ങിയവ വകയിരുത്തി. ജനപ്രിയമായ ക്ഷേമപെൻഷൻ വർധന പ്രതീക്ഷ ചെയ്തിരുന്നുവെങ്കിലും 100-150 രൂപ കൂട്ടലിന്റെ അഭാവം കാണപ്പെട്ടു.പങ്കാളിത്ത പെൻഷനുള്ള പ്രതീക്ഷയും, 12ആം ശമ്പള പരിഷ്കരണ കമ്മീഷൻ അറിയിപ്പ് നന്നായി നടപ്പിലാകുന്നില്ലെന്ന കാര്യം അപ്രതീക്ഷിതമായിരുന്നു.
ഭൂനികുതി, കോടതിയുടെ ഫീസ്, ഇലക്ട്രിക് വാഹന നികുതി എന്നിവയുടെ വർധനവുകൾ ചെലവുകൾ ഉയർത്തിയേക്കാം. ഇത് സാധാരണ ജനതയ്ക്കും ബുദ്ധിമുട്ടുണ്ടാക്കും. പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റുന്നതിനായി 100 കോടി വകയിരുത്തിയിരുത്തിയിട്ടുണ്ട്. എന്നാൽ, കൃഷി-വികസനത്തിന് കൂടുതൽ ശക്തമായ കരുതലുകൾ ആവശ്യമാണ്.
ഇന്ന് അവതരിപ്പിച്ച കേരള ബജറ്റിൽ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ചെറിയ സഹായങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, നികുതി വർധനയും പൊതുജനത്തെ കബളിപ്പിക്കലുമാണ് യഥാർത്ഥത്തില്‍ നടന്നത്. വിശാലമായ വികസന പദ്ധതികൾ ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സ്വന്തം നാട്ടില്‍ മാത്രമായി ഒതുങ്ങി. ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷകളും നിറവേറ്റിയില്ല. ആകെ 2025 ബജറ്റ്, കാര്യക്ഷമമായി പദ്ധതികൾ നടപ്പാക്കുമെന്ന് തോന്നുന്നില്ല. എന്നാൽ പൊതുജനങ്ങളുടെ പ്രതീക്ഷകൾ പൂർത്തിയാക്കാത്തതിനാൽ സമഗ്രമായ പ്രതിഫലനങ്ങൾ ലഭിക്കുവാൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്നെ ധാരാളം.