യെമനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് യുഎഇ ; പിന്‍മാറുന്നത് ആറ് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് ശേഷം

Elvis Chummar
Wednesday, December 31, 2025

ദുബായ് : യെമനിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎഇ അവസാനിപ്പിച്ചു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, 2019 വര്‍ഷം മുതല്‍ യെമനില്‍ യുഎഇ നടത്തിയിരുന്ന എല്ലാ സൈനീക സാന്നിധ്യവും പൂര്‍ണ്ണമായും ഇല്ലാതാകും. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ യുഎഇ സേന, വലിയ ത്യാഗങ്ങള്‍ സഹിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും പിന്തുണയ്ക്കുന്നതില്‍ യുഎഇയുടെ പ്രതിബദ്ധത ഇനിയും തുടരും. അതേസമയം, 2015 മുതല്‍ യെമനിലെ അറബ് സഖ്യത്തില്‍, യുഎഇ പങ്കെടുത്തിരുന്നു. തുടര്‍ന്ന്, 2019 മുതല്‍ യുഎഇ സായുധന സേന, യെമനില്‍ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. ഇതാണ്, ആറു വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇ അവസാനിപ്പിച്ചത്.