സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത

Jaihind Webdesk
Saturday, June 19, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ കൂറ്റന്‍ തിരമാലയുണ്ടാകാനും സാധ്യതയുണ്ട്. നാല് മീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കാന്‍ സാധ്യത. കടലേറ്റത്തിനും സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.