‘ഒരു തരത്തിലും ന്യായീകരിക്കാനാവില്ല’; എസ്എഫ്ഐ ആക്രമണത്തെ തള്ളി യെച്ചൂരി

Friday, June 24, 2022

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ അക്രമത്തെ അപലപിച്ച് സിപിഎം കേന്ദ്ര നേതൃത്വം. എസ്എഫ്ഐ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇങ്ങനെയല്ല രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും യെച്ചൂരി പ്രതികരിച്ചു.