നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സനെതിരെ വിജിലൻസ് അന്വേഷണം; രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റിലേ ഉപവാസം

Jaihind News Bureau
Friday, June 26, 2020

വിജിലൻസ് അന്വേഷണം നേരിടുന്ന നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന റിലേ ഉപവാസം തുടരുന്നു. മുഖ്യമന്ത്രി തേങ്ങാ ഉടക്കുമ്പോൾ ചെയർപേഴ്സന് ചിരട്ടയെങ്കിലും ഉടയ്‌ക്കേണ്ടിവരുമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത മുൻ കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു.

അതേസമയം, സമരം ചെയ്ത നഗരസഭ പ്രതിപക്ഷനേതാവിനെയും കോൺഗ്രസ് കൗൺസിലർമാരെയും സിപിഎം പ്രവർത്തകർ കൈയ്യറ്റം ചെയതതായി പരാതി ഉയർന്നു.