പീഡന കേസിലെ പ്രതിയായ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന പോലീസ് ഒത്തുകളിക്കെതിരെ പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസ്; നിരാഹാര സമരം ഇന്ന് ആരംഭിക്കും

കണ്ണൂർ പാനൂരിലെ പാലത്തായി സ്ക്കൂളിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസ്. പാലത്തായി മറ്റൊരു വാളയാറാക്കുവാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി പീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന പോലീസ് ഒത്തുകളിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കണ്ണുർ കലക്ട്രേറ്റിന് മുന്നിൽ ഇന്ന് നിരാഹാര സമരം ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, നേതാക്കളായ വിനേഷ് ചുള്ളിയാൻ, കമൽജിത്ത്, സന്ദീപ് പാണപ്പുഴ, സുധീപ് ജയിംസ് എന്നിവരാണ് നിരാഹാര സമരം ആരംഭിക്കുക. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമുഹിക അകലം പാലിച്ച് കൊണ്ടാണ് സമരം ആരംഭിക്കുക.

അധ്യാപകനായ ബി.ജെ.പി നേതാവ് കുനിയില്‍ പത്മരാജനെതിരെ പോക്‌സോപ്രകാരം കേസെടുത്തിരുന്നു. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.

Comments (0)
Add Comment