നെയ്യാറ്റിൻകര സനൽ നയിക്കുന്ന പദയാത്രക്ക് തുടക്കം

പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്‌ അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ നയിക്കുന്ന പദയാത്രക്ക് തുടക്കമായി.
ജനങ്ങൾക്കായി പോരാടാനുള്ള ആർജവം സിപിഎമ്മിനില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി വേണുഗോപാൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും കെ.പി.സി.സിയുടെ ആഹ്വാന പ്രകാരമാണ് തിരുവനന്തപുരം ഡിസിസി യുടെ നേതൃത്വത്തിൽ പദയാത്ര ആരംഭിച്ചത്. പാറശ്ശാലയിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യാത്രക്ക് തുടക്കമായത്. ജില്ലാ പ്രസിഡന്‍റ് നെയാറ്റിൻകര സനൽ നേതൃത്വം നൽകുന്ന പദയാത്രയിൽ ആയിരകണക്കിന് ജനങ്ങൾ അണിനിരന്നു.

മോദിക്ക് സ്തുതി പാടുന്ന ഗവർണറെ കുമ്പിട്ടു പൂജിക്കുകയാണ് മുഖ്യമന്ത്രിയെന്നും തോക്കുകളും തിരകളും സൂക്ഷിക്കാൻ കഴിയാത്ത സേനയായി കേരളാ പോലീസ് മാറിയെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.

കേന്ദ്രത്തിൽ മോദി സർക്കാർ നടത്തുന്ന ജനദ്രോഹനയങ്ങളും സംസ്ഥാനത്ത് പിണറായി സർക്കാരിന്‍റെ അഴിമതിയും അക്രമ രാഷ്ട്രീയവും
പദയാത്രയിൽ ഉയർത്തിക്കാട്ടും. കൂടാതെ ബജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചതും പദയാത്രയിലൂടെ ജനങ്ങളെ ബോധ്യപെടുത്തും. മുൻ കെ.പിസിസി അധ്യക്ഷൻ എം.എം ഹസൻ, എം.എൽ.എമാരായ വി.എസ് ശിവകുമാർ ,എം.വിൻസന്‍റ്, കെ എസ് ശബരീനാഥൻ തുടങ്ങിയവരും പങ്കെടുത്തു.

DCCneyyattinkara sanalPadayatra
Comments (0)
Add Comment