‘ഇന്ത്യക്കാര്‍ക്ക് നരകത്തിലേക്ക് പോകാം, മോദി ലോക നേതാവായിരിക്കുന്നു’ ; വാക്സിന്‍ നയത്തില്‍ കേന്ദ്രത്തിനെതിരെ യശ്വന്ത് സിന്‍ഹ

Jaihind Webdesk
Monday, May 17, 2021

 

ന്യൂഡൽഹി : വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യശ്വന്ത് സിൻഹ. ‘രാജ്യത്തെ ജനങ്ങൾക്ക് കൊടുത്തതിലുംഅമധികം വാക്സിൻ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റി അയച്ചത്. മോദി ശരിക്കും ഒരു ലോകനേതാവായിരിക്കുന്നു. ഇന്ത്യക്കാർക്ക് ഇനി നരകത്തിലേക്ക് പോവാം. മോദി യഥാര്‍ത്ഥത്തില്‍ എന്താണെന്ന് ഈ 10 സെക്കന്‍റ് വീഡിയോ പറയും’ -യശ്വന്ത് സിന്‍ഹ പറഞ്ഞു.

യുഎൻ സഭയിൽ ഇന്ത്യൻ പ്രതിനിധി നാഗരാജ് നായിഡു സംസാരിച്ച വീഡിയോ ട്വീറ്റ് ചെയ്‌തുകൊണ്ടായിരുന്നു മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുടെ വിമര്‍ശനം.  സിൻഹ ഇപ്പോൾ തൃണമൂൽ കോൺഗ്രസിലാണ്.

രാജ്യത്ത് കടുത്ത വാക്സിന്‍ ക്ഷാമം നേരിടുമ്പോഴും കയറ്റുമതി അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. കൊവിഡിനെ പ്രതിരോധിക്കുന്നതിലും കേന്ദ്രത്തിന് വലിയ വീഴ്ചയുണ്ടായി. വിദേശ മാധ്യമങ്ങളുള്‍പ്പെടെ ഇക്കാര്യം വാര്‍ത്തയാക്കിയതിന് മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തിലും വീഴ്ച ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.