ന്യൂഡല്‍ഹി : യാക്കോബായസഭയെ കൂടെ നിർത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി. ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭാ പ്രതിനിധികളുടെ ചർച്ച നടന്നില്ല. അമിത്ഷായെ കാണാതെ സഭാ നേതാക്കൾ ഡൽഹിയിൽ നിന്ന് മടങ്ങി. തെരഞ്ഞെടുപ്പിൽ സഭയുടെ സമദൂര നിലപാട് തന്നെ തുടരാൻ തീരുമാനം. മെത്രപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവരടക്കം അടക്കം നാലു ബിഷപ്പുമാരാണ് ചർച്ചയ്ക്കായി എത്തിയത്. പിറവം, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിൽ സഭാ നിശ്ചയിക്കുന്നവർ എൻഡിഎ സ്ഥാനാർഥികളാകണമെന്നാണ് ബിജെപി നിലപാട്.