ഷവോമി ‘റെഡ്മി നോട്ട് 7’ 28 ന് ഇന്ത്യയിൽ

Jaihind Webdesk
Friday, February 15, 2019

xiaomi-redmi-note-7

ഷവോമി ‘റെഡ്മി നോട്ട് 7’ ഫെബ്രുവരി 28 ന് ഇന്ത്യൻ വിപണിയിൽ എത്തും. ഫ്‌ലിപ്കാർട്ട് അല്ലെങ്കിൽ ആമസോൺ വഴി ആയിരിക്കും ഇന്ത്യയിൽ ‘റെഡ്മി നോട്ട് 7’ വിൽക്കുന്നത്, എന്നാൽ കൃത്യമായി ഏതിലാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഈ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ 48 മെഗാപിക്‌സൽ റിയർ ക്യാമറയും, താങ്ങാവുന്ന വിലയുമാണ്. കഴിഞ്ഞ ആഴ്ച നോട്ട് 7 ചൈനയിൽ പുറത്തിറക്കിയിരുന്നു. ഷവോമി റെഡ്മി നോട്ട 7 ്‌ന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളാണ് ചൈനയിൽ ലഭിക്കുന്നത്. ബേസ് മോഡൽ 3 ജി.ബി റാം പതിപ്പിന് 10,500 രൂപയാണ് വില. 4 ജി.ബി വരുന പതിപ്പിന്റെ വില 12,500 രൂപയാണ്. 6 ജി.ബി വരുന്ന പതിപ്പിന്റെ വില 14,500 രൂപ. ഇൻഡ്യൻ വിലനിർണ്ണയം ഇതുപോലെ ഏറെക്കുറെ സമാനമാണ്.

‘വാട്ടർഡ്രോപ്-ഷെപേഡ് നോച്ച്, പിൻവശത്ത് ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, ഒരു ഫിംഗർപ്രിന്റ് സ്‌കാനർ, ഒരു ഗ്രേഡിയന്റ് ബാക്ക് പാനൽ ഫിനിങ്ങ് എന്നിവയാണ് നോട്ട് 7ന്റെ പ്രത്യകതകൾ.