ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

Jaihind Webdesk
Tuesday, April 27, 2021

 

തൃശൂർ  : ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് (87)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. പഞ്ചതന്ത്രം കഥകളാണ് സുമംഗലയെ പ്രശസ്തയാക്കിയത്. ഇതിന് പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി,നടന്നു തീരാത്ത വഴികൾ, പച്ചമലയാളം നിഘണ്ടു, കടമകൾ, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.