ഇന്ന് ലോക റേഡിയോ ദിനം

Jaihind Webdesk
Wednesday, February 13, 2019

World-Radio-Day

ഇന്ന് ലോക റേഡിയോ ദിനം. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചതിന്‍റെ ആദരവ് സൂചകമായാണ് ഇന്ന് റേഡിയോ ദിനമായി ആഘോഷിക്കുന്നത്.

സംവാദം, സഹിഷ്ണുത, സമാധാനം എന്നിവയാണ് ഈ വർഷത്തെ പ്രധാന ആപ്തവാക്യം. ലോക റേഡിയോ ദിനത്തിന്‍റെ ഭാഗമായി യുനസ്‌കോ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പാരീസിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുമണിവരെ നീളുന്ന പൊതുപരിപാടിയും യുനസ്‌കോ സംഘടിപ്പിച്ചുണ്ട്. 2013 ൽ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാനം വരെ സന്ദേശങ്ങൾ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനും ഉള്ള ഏറ്റവും വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. അടിയന്തരാവസ്ഥക്കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കാലത്തും ജനങ്ങളുടെ ഇടയിൽ ഈ വിവരങ്ങൾ എത്തിക്കുവാനും സംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുവാനും റേഡിയോ അഭിവാജ്യമായ സ്ഥാനമാണ് വഹിച്ചത്.