ലോകത്ത് കൊവിഡ് മരണം 8 ലക്ഷം കടന്നു; രോഗബാധിതർ 2 കോടി 34 ലക്ഷം

Jaihind News Bureau
Sunday, August 23, 2020

 

ലോകത്ത് കൊവിഡ് മരണം  8 ലക്ഷം കടന്നു.  രോഗബാധിതരുടെ എണ്ണം 2 കോടി 34 ലക്ഷം പിന്നിട്ടു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍. ആകെ രോഗബാധിതര്‍ 5 ,83,000 പിന്നിട്ടു. മരണം 1,80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 900 ലധികം പേരാണ് കൊവിഡ് മൂലം മരിച്ചത്. അതേസമയം ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ബ്രസീലില്‍ ആകെ രോഗബാധിതര്‍ മൂന്നര ലക്ഷം പിന്നിട്ടു.