ലോകത്ത് കൊവിഡ് മരണം 1,70,425 ആയി; രോഗബാധിതരുടെ എണ്ണം 24ലക്ഷം കടന്നു

Jaihind News Bureau
Tuesday, April 21, 2020

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,425 ആയി. രോഗബാധിതരുടെ എണ്ണം 24,80,000 കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1939പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഘ്യ 42,514 ആയി. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. ഫ്രാന്‍സില്‍ 20,265 പേരും ഇറ്റലിയില്‍ 24,114 പേരും ഇതുവരെ മരണത്തിന് കീഴടങ്ങി.