തിരുവനന്തപുരം: വേള്‍ഡ് അത്‌ലറ്റിക്‌സ് കോച്ചസ് എഡ്യൂക്കേഷന്‍ ലെവല്‍ 2 പ്രോഗ്രാം സായി എല്‍ എന്‍ സി പിയില്‍ നടന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ ഐ പി എസ് ചടങ്ങില്‍ മുഖ്യാതിഥിയായി.
എല്‍എന്‍സിപിഇ പ്രിന്‍സിപ്പലും റീജണല്‍ ഹെഡുമായ ഡോ ജി. കിഷോര്‍ ചടങ്ങില്‍ അധ്യക്ഷനായി. ദേശീയ അത്‌ലറ്റിക് കോച്ചും കോച്ചസ് എഡ്യൂക്കേഷന്‍ പ്രോഗ്രാം ഡയറക്ടറുമായ രാധാകൃഷ്ണന്‍ നായര്‍, മലേഷ്യയില്‍ നിന്നുള്ള ലെവല്‍ 2 കോച്ചായ അബാംഗ് സബാനി, സീനിയര്‍ കോച്ചും കോ ഓര്‍ഡിനേറ്ററുമായ എസ്. സുബാഷ് ജോര്‍ജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.