മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ കുറിച്ച് പഠനം നടത്തുന്ന സോണോട്ടിക് വിഭാഗത്തിന്റെ ശില്‍പ്പശാല ഡല്‍ഹിയില്‍ ചേര്‍ന്നു. നാഷണല്‍ കപ്പാസിറ്റി ബിള്‍ഡിംഗ് ഫോര്‍ സോണോട്ടിക് സര്‍വയലന്‍സ് നേതൃത്വത്തില്‍ ഇന്ത്യയിലെ മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, തുടങ്ങിയ സ്‌പെഷ്യാലിറ്റികളുടെ എപ്പെക്‌സ് ബോഡി യോഗമാണ് നടന്നത്. കേരളത്തില്‍ നിന്നും നിപ്പ വൈറസ് വിദഗ്ധനായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ചീഫായ ഡോ. ഉമ്മര്‍.കെ പ്രതിനിധീകരിച്ച് സംസാരിച്ചു. മറ്റ് പല വകുപ്പുകളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
കുരങ്ങ് പനി, മലേറിയ, പേ വിഷബാധ തുടങ്ങി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതടക്കമുള്ള കാര്യങ്ങളിലാണ് ശില്‍പ്പശാലയിലൂടെ ചര്‍ച്ചകള്‍ നടന്നത്. വിവിധ പകര്‍ച്ച വ്യാധികളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനായി പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.
നിപ്പ രോഗത്തിന്റെ ഉറവിടം, രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതടക്കമുള്ള വിഷയങ്ങളില്‍ ഡോ. ഉമ്മര്‍.കെ പ്രബന്ധം അവതരിപ്പിച്ചു. 2018 ല്‍ നിപ്പ രോഗം കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ച വേളയില്‍ മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. തന്റെ അനുഭവങ്ങളും പരിചയസമ്പത്തും ഉപയോഗിച്ചുള്ള പഠനത്തിന്റെ കണ്ടെത്തലുകള്‍ അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ വഴി അറിവ് പകരുന്നതായി മാറി.