നിർമ്മാണ മേഖല കീഴടക്കി പെരിന്തൽമണ്ണയിലെ ഒരു കൂട്ടം സ്ത്രീകൾ

Jaihind News Bureau
Sunday, September 23, 2018

നിർമ്മാണ മേഖലയിൽ കൈകരുത്ത് തെളിയിക്കുകയാണ് മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു കൂട്ടം സ്ത്രീകൾ. കുടുംബശ്രീക്ക് കീഴിലാണ് പത്തോളം സ്ത്രീകൾ നിർമ്മാണ മേഖല കീഴടക്കുന്നത്. വീടിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ മുതൽ നിർമ്മാണത്തിന്‍റെ അവസാനഘട്ടം വരെ ഈ വളയിട്ട കൈകളിൽ ഭദ്രമാണ്.