മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

Jaihind Webdesk
Sunday, March 31, 2024

മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.  സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ ആണ് സംഭവം നടന്നത്.  സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

സിംനയുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിതാവിനെ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് സിംലയുടെ കഴുത്തിലും പുറത്തും പ്രതി കുത്തിയത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമാണ്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് പ്രതിയുടെ പിന്നാലെ എത്തുകയും പിടികൂടുകയുമായിരുന്നു.