മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചു; മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്.ഐമാരുടെ പരാതി

Jaihind News Bureau
Sunday, August 24, 2025

 

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്.

തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. പോലീസ് സേനയ്ക്ക് തന്നെ അപമാനകരമായ ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.