യുവതി തീകൊളുത്തി മരിച്ച സംഭവം : പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം : വെങ്ങാനൂരില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് സുരേഷിനെയാണ് പൊലീസ് പിടികൂടിയത്. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്ന് ഭർത്താവ് സുരേഷ് വിളിച്ചുകൊണ്ടുവന്നത് ഇന്നലെയെന്ന് അച്ഛൻ. സുരേഷ് എത്തിയത് കുപ്പിയില്‍ ഡീസലുമായാണ്. ഉറുമ്പിനെ കൊല്ലാനെന്ന് പറഞ്ഞതായി അശോകൻ പറ‍ഞ്ഞു‍. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്നിറങ്ങി, 12.30ന് മരണം വിളിച്ചു പറഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.