സ്വപ്ന സുരേഷിന്‍റെ വിവാദ ശബ്ദരേഖയ്ക്ക് പിന്നില്‍ ഇടത് അനുഭാവിയായ പൊലീസ് ഉദ്യോഗസ്ഥയെന്ന് സൂചന

സർക്കാരിനെ വെള്ള പൂശുന്ന സ്വപ്ന സുരേഷിന്‍റെ വിവാദ ശബ്ദരേഖ റെക്കാർഡ് ചെയ്യാൻ സഹായിച്ചത് ഇടത് അനുഭാവിയായ പൊലീസ് ഉദ്യോഗസ്ഥയെന്ന് സൂചന. പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്‍റെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോഴി നൽകിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളിപ്പിക്കൽ കേസിൽ മാപ്പ് സാക്ഷിയാക്കാമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ പറഞ്ഞു എന്നാതായിരുന്ന സ്വപ്നയുടെതെന്ന രീതിൽ പുറത്ത് വന്ന ഫോൺ സംഭഷണത്തിൽ ഉണ്ടായിരുന്നത്. ഇടത് അനുഭാവികളായ പൊലീസ് ഉദ്യാഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ സഹായിച്ചതെന്ന വിവരം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിഷേൻ സംസ്ഥാന നേതാവും ഇതിന് പിന്നിൽ പ്രവർത്തിച്ചു. അസോസിയേഷനിലെ പ്രമുഖനായ ഈ നേതാവ് വഴിയാണ് ഫോൺ സംഭാഷണം പുറത്ത് പോയത്. വനിതാ പോലീസ് വിളിച്ചു തന്ന ഫോണിലാണ് താൻ സംസാരിച്ചതെന്നാണ് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയത്. എന്തൊക്കെ കാര്യങ്ങൾ പറയണമെന്ന് നേരത്തെ അറിയിച്ചിരുന്നതായും സ്വപ്ന അന്വേഷണ സംഘത്തോട് വ്യക്തമാക്കി. സ്വപ്ന കേന്ദ്ര ഏജൻസികളുടെ കസ്റ്റംഡിയിൽ ആയിരിക്കുമ്പോഴും ജയിലിൽ കഴിയുമ്പോഴും കേരള പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. ഇവരെല്ലാം ഇടതു അനുഭാവികളായ ഉദ്യോഗസ്ഥരാണ്. ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരെ സ്ഥിരമായ കാവലിന് നിയോഗിച്ചത് ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്ര ഏജൻസികൾ കരുതുന്നത്. കാവലിനുണ്ടായിരുന്ന വനിതാ പൊലീസാണു ശബ്ദരേഖയ്ക്കു പിന്നിലെന്നു സ്വപ്ന ക്രൈംബ്രാഞ്ചിനും മൊഴി നൽകി. ഇതോടെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിൽ ക്രൈംബ്രാഞ്ച് ആശയക്കുഴപ്പത്തിലാണ്.

ഇഡി ഉദ്യോഗസ്ഥർ ഇന്നലെ 2 മണിക്കൂറോളം സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തിരുന്നു. രണ്ട് ദിവസം കൂടി ചോദ്യം ചെയ്യൽ തുടരും.
ഉന്നതരുടെ സാമ്പത്തിക ഇടപാടുകൾ, ഡോളർ കടത്തിലെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് സ്വപ്ന കസ്റ്റംസിനോടു നടത്തിയ വെളിപ്പെടുത്തലുകളിലെ അനുബന്ധ വിവരങ്ങളാണ് ഇഡി തേടുന്നത്. ശബ്ദരേഖ സംബന്ധിച്ചും വിവരങ്ങൾ അറിയാനുണ്ട്.
സ്വപ്ന, സരിത് എന്നിവരെ ചോദ്യം ചെയ്യുമ്പോൾ ജയിൽ ഉദ്യോഗസ്ഥർ അടുത്തുണ്ടാകരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അനുവാദം നേടുന്നത്. ജയിൽ വകുപ്പിനോടുള്ള അവിശ്വാസപ്രകടനം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Comments (0)
Add Comment