സ്ത്രീ ശക്തിപ്പെടേണ്ടത് വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെയും : ഉമാ തോമസ്

Jaihind Webdesk
Saturday, May 21, 2022

സ്ത്രീ ശക്തിപ്പെടേണ്ടത് വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെയുമാണെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. സ്വയം സംരംഭകരായും മറ്റ് ജോലികളിലൂടെയും സ്വാമ്പത്തിക സുരക്ഷിതത്വം നാം നേടി എടുക്കുക തന്നെ ചെയ്യണം. എങ്കിലെ സ്ത്രീകളുടെ  വാക്കുകൾ സമൂഹത്തിൽ വില കൽപ്പിക്കപ്പെടുവെന്നും അവർ പറഞ്ഞു. പോണേക്കര പെരുമനത്താഴത്ത് ജനശ്രീ മിഷന്‍റെ നേതൃത്വത്തിൽ നടന്ന സ്ത്രീ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ഉമാ തോമസ്.

ഇന്നത്തെ കാലത്ത് ഏറ്റവും അധികം അക്രമിക്കപ്പെടുന്നത് സ്ത്രീകളാണ് പി.ടി എല്ലാക്കാലത്തും സ്ത്രീ ശാക്തീകണത്തിന് നേതൃത്വം നൽകിയ ആളാണ് അതിന് ഒരു തുടർച്ച വേണം. കോൺഗ്രസിന് വേണ്ടി ഒരു വനിതാ എം എൽ എ നമുക്ക് ആവശ്യമാണ്. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ഉമാതോമസിന്‍റെ  അഭ്യർത്ഥനയ്ക്ക് വലിയ ആവേശമാണ് ലഭിച്ചത് .

ഇന്നത്തെ ഉമ തോമസിന്‍റെ പര്യടനം ആരംഭിച്ചത് ശ്രീ രാജ രാജേശ്വരി ക്ഷേത്ര സന്ദർശനത്തോടെയാണ്. ക്ഷേത്ര ജീവനക്കാരോടും വിശ്വാസികളോടും വോട്ടഭ്യർഥന നടത്തിയ ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് ഇടപ്പള്ളി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യർഥന നടന്നത്. ബസ്സുകൾ കയറിയിറങ്ങി യാത്രക്കാരുടെയും
ജീവനക്കാരുടെയും വോട്ടുറപ്പിച്ചാണ് ഉമ തോമസ് മുന്നോട്ടുനീങ്ങിയത്. അതിനിടയിൽ ബസ്റ്റാൻഡ് പരിസരത്ത് ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളികളോടും കുശലാന്വേഷണം നടത്താൻ ഉമ തോമസ് മറന്നില്ല. രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കുചേർന്നു. ഇതിനിടയിൽ പോണേക്കര മാരിയമ്മൻ കോവിലിൽ സന്ദർശനം നടത്തുകയും വിശ്വാസികളോട് വോട്ടഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് പെരുമനത്താഴം വടക്കേ അറ്റത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടുറപ്പാക്കി. എല്ലായിടത്തും വലിയ പിന്തുണയാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.പിന്നീട് രണ്ട് വിവാഹ ചടങ്ങുകളിലും പങ്കെടുത്ത ശേഷമാണ് ഉമ തോമസ് മണ്ഡല പര്യടനത്തിലേക്ക് കടന്നത്.

ഉമ തോമസിന്‍റെ വൈറ്റില മണ്ഡല പര്യടനം ആരംഭിച്ചത് സെന്‍ര് ആന്‍റണീസ് റോഡിൽ നിന്നാണ്. മുൻ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ പര്യടനം ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുകയാണെന്ന് വി.എം സുധീരൻ പറഞ്ഞു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ അറിയാത്ത സർക്കാരാണ് കെ റെയിലുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.വൈറ്റില മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തമായിരിന്നു ഓരോ പോയിന്‍റിലും ലഭിച്ചത്.പര്യടന വാഹനം വൈറ്റില മേജർ റോഡിലെത്തിയപ്പോൾ പുനർനിർമ്മിച്ച സെൻ്റ് ജോസഫ് കപ്പേളയിലെ നേർച്ച സദ്യ തയ്യാറാക്കുന്നതിലും സ്ഥാനാർത്ഥി പങ്കാളിയായി.

നിരവധി ബൈക്കുകളുടെ അകമ്പടിയോടെ മുന്നോട്ടുനീങ്ങിയ പര്യടനം ജവഹർ റോഡ്, തൈക്കൂടം മെട്രോ സ്റ്റേഷൻ, തൈക്കുടം ജങ്ഷൻ, ശില്പശാല, വിക്ടർലീനസ് ജങ്ഷൻ, ബണ്ട്, ഷൈൻ റോഡ്, മേജർ റോഡ്, ജസ്റ്റിസ്‌ ലൈൻ, സെന്റ് ജോസഫ് കുരിശുപള്ളി, തട്ടാൻ ക്ഷേത്രം ജങ്ഷൻ, സെന്റ് ജെയിംസ് കപ്പേളാ, ടൈനി ക്ലബ്‌, ആമ്പേലിപ്പാടം, പഞ്ചവടി, ജൂനിയർ ജനതാ റോഡ്, പാരഡൈസ് റോഡ്, കാച്ചപ്പിള്ളി റോഡ്, വൈറ്റില ജംഗ്ഷൻ, കോൺവെന്‍റ് ജംഗ്ഷൻ, ലാൽസലാം റോഡ്, സഹകരണറോഡ്, ഭുവനേശ്വരി റോഡ്, കുഞ്ഞൻബാവ റോഡ് എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം വളവിപ്പാടത്ത് സമാപിച്ചു.