വനിത സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ 45 പേര്‍ക്കു മാത്രം അഡൈ്വസ് മെമ്മോ അയച്ച് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം. മെമ്മോ ലഭിച്ചവരില്‍ സമരമുഖത്തുള്ള മൂന്നു പേരും ഉള്‍പ്പെടുന്നു. അതേസമയം, അഞ്ഞൂറോളം ഒഴിവുകള്‍ ഉണ്ടെന്നെരിക്കെയാണ് കേവലം നാമമാത്രമായ നടപടി. . ഈ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്തതിനാലാണ് റാങ്ക് ലിസ്റ്റിലെ മൂന്നിലൊന്നോളം പേര്‍ക്ക് ജോലി നഷ്ടമാകുന്നത്.
അഡൈ്വസ് ലഭിക്കാത്തവര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ സമരമുറകളുമായി പ്രതിഷേധത്തിലാണ് ഇവര്‍.
എന്നാല്‍ തികച്ചും പ്രതികൂലമായ സമീപനമാണ് സര്‍ക്കാര്‍ ഇവരോട് പുലര്‍ത്തുന്നത്. വളരെ പ്രതീക്ഷയോടെസമരത്തിനെത്തിയിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തിലാണ് ഈ പെണ്‍കുട്ടികള്‍. ആശാ സമരത്തിനോടൊപ്പം ബഹുജനങ്ങളുടെ ശ്രദ്ധ നേടിയ സമരമായിരുന്നു ഇത്. അഭ്യസ്ഥവിദ്യരായ പെണ്‍കുട്ടികളുടെ സമരം എന്ന നിലയില്‍ കൂടി വേറിട്ട നിലയിലായിരുന്നു ഏവരും ഈ സമരത്തെ കണ്ടത്. ജോലിക്കു വേണ്ടിയുള്ള സമരം എന്ന അനുകമ്പ പോലും സര്‍ക്കാര്‍ ഇവരോടുകാട്ടിയില്ല. സര്‍ക്കാര്‍ സംവിധാനം അപ്പാടെ ഈ സമരത്തേയും പെണ്‍കുട്ടികളെ തള്ളിപ്പറയുന്ന കാഴ്ചയും നമ്മള്‍ കണ്ടു