യുവതി പാറക്കുളത്തില്‍ മരിച്ച നിലയില്‍ ; ഭര്‍ത്താവ് മരിച്ചത് 5 ദിവസം മുന്‍പ്

Jaihind Webdesk
Sunday, September 12, 2021

തിരുവനന്തപുരം : പോത്തന്‍കോട് യുവതി പാറക്കുളത്തില്‍ മരിച്ച നിലയില്‍. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് 5 ദിവസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. രാവിലെയാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്.