കൊല്ലത്ത് യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു

Jaihind Webdesk
Thursday, June 10, 2021

കൊല്ലം : കൊല്ലത്ത് യുവതിയെ കാമുകന്‍ തീകൊളുത്തി കൊന്നു. അഞ്ചല്‍ ഇടമുളക്കല്‍ തുമ്പി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് മരിച്ചത്. സോഷ്യല്‍മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരിലായിരുന്നു കൊലപാതകം. തീകൊളുത്തിയ ഷാനവാസിനും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം രാത്രിയില്‍  പൊള്ളലേറ്റ നിലയിൽ നാട്ടുകാര്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പൊലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആതിര മരിച്ചു. ടിക്‌ടോക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. നേരത്തെ വേറേ വിവാഹം കഴിച്ചിട്ടുള്ള ഇരുവരും ഏറെ നാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു.