KOLLAM| കൊല്ലം അഞ്ചാലുംമൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി: ഭര്‍ത്താവ് പിടിയില്‍

Jaihind News Bureau
Friday, August 1, 2025

 

കൊല്ലം അഞ്ചാലുംമൂട്ടില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പ്രതിയും ഭര്‍ത്താവുമായ ചാത്തന്നൂര്‍ സ്വദേശി ദിനുവിനെ പോലീസ് പിടികൂടി. ശൂരനാട് നിന്നാണ് ഇയാള്‍ പിടിയിലായത്.

അഞ്ചാലുംമൂട്ടില്‍ രേവതി ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രായമായ വ്യക്തി മാത്രമുള്ള വീട്ടില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു രേവതി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.