തിരുവനന്തപുരത്ത് ഭർതൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് കുടുംബം

Jaihind Webdesk
Tuesday, June 22, 2021

തിരുവനന്തപുരം :  തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ. വിഴിഞ്ഞം വെങ്ങാനൂർ ചിരത്തലവിളാകാം സ്വദേശി അർച്ചന (24)യെയാണ് ഭർത്താവിന്‍റെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചു. വിഴിഞ്ഞം പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.