മാനന്തവാടിയില്‍ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പോക്‌സോ, ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കും.
പങ്കാളിയായ ദിലീഷ് പ്രവീണ എന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പ്രവീണയുടെ മകള്‍ അബീനയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന വീടിനു സമീപത്തെ വനമേഖലയില്‍ നിന്ന് പ്രതിയോടൊപ്പം കുട്ടിയെ കണ്ടെത്തി. പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ മൂത്ത കുട്ടിക്ക് പരിക്കേറ്റിരുന്നു.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.