KOZHIKODE| കോഴിക്കോട് വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ച സംഭവം: പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Jaihind News Bureau
Sunday, August 3, 2025

കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയില്‍ വനത്തില്‍ പശുവിനെ മേയ്ക്കാനായി പോയ സ്ത്രീ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യക്കാണ് പോലീസ് കേസ് എടുത്തത്. വൈദ്യുതി ആഘാതം ഏറ്റാണ് മരണം എന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട് പശുക്കടവ് കോങ്ങാട് സ്വദേഷി ഷിജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പശുവിന്റെ ജഡവും അടുത്തു തന്നെയുണ്ടായിരുന്നു. മൃതദേഹത്തില്‍ യാതൊരു വിധ പരിക്കും ഉണ്ടായിരുന്നില്ല. വൈദ്യുതാഘാതം ഏറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.തുടര്‍ന്ന് പോലീസ് മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബിഎന്‍എസിലെ 105,106 വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. നിലവില്‍ അസ്വഭാവിക മരണത്തിനു മാത്രമാണ് കേസ്. കൃഷിസംരക്ഷിക്കാന്‍ അല്ല ഇലട്രിക്ക് കെണി എന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മൃഗവേട്ടക്കുള്ള കെണിയാണ് എന്നാണ് നിഗമനം. സ്ഥല ഉടമയായ ആലക്കല്‍ ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം.
ഇന്നലെ വൈകിട്ട് പശു തിരിച്ച് വരാത്തതിനെ തുടര്‍ന്നാണ് ബോബി പശുവിനെ തിരഞ്ഞ് വനാതുര്‍ത്തിയിലുള്ള വീടല്‍ നിന്നും വനത്തിലേക്ക് കടക്കുകയായിരുന്നു ബോബി . ബോബി തിരികെ എത്താറായതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് പോലീസിനെയും വനംവകുപ്പിനെയും അറിയിച്ചു തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വനപ്രദേശത്തുനിന്ന് പശുവിന്റെ ജഡത്തിന് അടുത്തുതന്നെ ബോബിയുടെ ശരീരവും കണ്ടെത്തിയത്.

ശരീരം ലഭിച്ച ഉടന്‍ താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കോസ്‌മോട്ടര്‍ റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതം ഏറ്റു മരണപ്പെട്ടതായാണ് പ്രാഥമിക കണ്ടെത്തല്‍.