വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ട് ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചതില്‍ റിസോര്‍ട്ട് അടപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിന്റെ നടപടി. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നിഷ്മ (25) ആണ് ടെന്റ് തകര്‍ന്ന് മരിച്ചത്. സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വയനാട്ടിലെ 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റാണ്് വ്യാഴാഴ്ച പുലര്‍ച്ചെയോടെ തകര്‍ന്നുവീണത്. മരത്തടികള്‍ ഉപയോഗിച്ച് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നു പുലര്‍ച്ചെ വീണത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് ടെന്റ് നില്‍ക്കുന്നത്. മഴ പെയതപ്പോള്‍് മേല്‍ക്കൂരയ്ക്ക് ഭാരം കൂടി തകര്‍ന്നു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊള്ളായിരംകണ്ടിക്ക് സമീപത്തായി വിനോദ സഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.