വസ്ത്രം വലിച്ചുമാറ്റി, ശരീരത്തില്‍ സ്പർശിച്ചു ; കൊവിഡ് ചികിത്സയ്ക്കിടയിലെ ദുരനുഭവം പങ്കുവെച്ച് യുവതി

Jaihind Webdesk
Tuesday, May 11, 2021

 

ഭർത്താവ് കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവതി. ജീവനക്കാരൻ ദുരുദ്ദേശത്തോടെ സമീപിച്ചെന്നും ഡോക്ടർമാർ ഭർത്താവിനെ അവഗണിച്ചെന്നും യുവതി ആരോപിച്ചു. ഇവരുടെ ഭർത്താവ് പിന്നീട് മരണത്തിന് കീഴടങ്ങി.

ചികിത്സയ്ക്കായി സമീപിച്ച മൂന്ന് ആശുപത്രികളിലെയും ഡോക്ടർമാരും ജീവനക്കാരും ഭർത്താവിന്റെ ചികിത്സ അവഗണിച്ചെന്നും ആശുപത്രിക്കിടക്കയിലെ വൃത്തിഹീനമായ ഷീറ്റുകൾപോലും മാറ്റാത്ത വിവരവും 12 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ഇവർ പറയുന്നുണ്ട്. ഗൽപുർ ആശുപത്രിയിലെ ജീവനക്കാരിലൊരാൾ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിലകൂടിയ റെംഡിസിവർ മരുന്നിന്റെ കുപ്പിയിലെ പകുതിയോളം കളഞ്ഞെന്നും ഇവർ ആരോപിച്ചു.

ആശുപത്രി ജീവനക്കാരന്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. ‘ഭർത്താവിനോട് സംസാരിച്ചുകൊണ്ടുനിൽക്കെ അയാൾ പിന്നിൽനിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ചു ഞാൻ നോക്കിയപ്പോൾ അയാൾ എന്റെ അരക്കെട്ടിൽ കൈവച്ചുകൊണ്ട് ചിരിച്ചുനിൽക്കുകയായിരുന്നു. ഉടൻതന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല’- സ്ത്രീ വിഡിയോയിൽ പറയുന്നു.