പീഡന പരാതിയിൽ പത്മാകരനെയും എസ് രാജീവിനെയും എൻസിപി സസ്പെന്‍റ് ചെയ്തു

Jaihind Webdesk
Thursday, July 22, 2021

കൊല്ലം : മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടലിനെ തുടർന്ന് വിവാദമായ പീഡന പരാതിയിൽ എൻസിപിയിൽ നടപടി. എൻസിപി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേസിൽ പ്രതിസ്ഥാനത്തുള്ളയാളുമായ പത്മാകരനെയും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനുമാണ് സസ്പെൻഷൻ. പാർട്ടി അന്വേഷണ കമ്മീഷൻ ശുപാർശ പ്രകാരമാണ് നടപടി.

പത്മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. ഈ പരാതിയിൽ നിയമ നടപടി തുടരട്ടെയെന്നാണ് എൻസിപി അന്വേഷണ കമ്മീഷന്റെയും പാർട്ടിയുടെയും നിലപാട്. സംഭവത്തിൽ ഇനിയും നടപടിയുണ്ടാകുമെന്നും എൻസിപി ജനറൽ സെക്രട്ടറി കെ ആർ രാജൻ പറഞ്ഞു.